അന്തർദേശീയം

വെനസ്വേലയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാക്കി മാറ്റാനുള്ള നീക്കങ്ങൾ തുടർന്ന് ട്രംപ്

വാഷിങ്ടൺ ഡിസി : നിക്കോളാസ് മദുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വെനസ്വേലയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാക്കി മാറ്റാനുള്ള നീക്കങ്ങൾ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. വെനസ്വേലയിൽ അമേരിക്കൻ പതാക വെച്ച്, യുഎസിന്റെ 51ാമത് സംസ്ഥാനം എന്ന കുറിപ്പോടെ മാപ്പ് ​ഗ്രാഫിക് ട്രംപ് പങ്കുവെച്ചിരുന്നു. വെനസ്വേലയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രി​ഗസിന്റെ പരാമർശത്തിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.

തിങ്കളാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും വെനസ്വേലയെ യുഎസ് സംസ്ഥാനമാക്കി മാറ്റാൻ താൻ ​ഗൗരവമായി ആലോചിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ​ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനെക്കുറിച്ചും കാനഡയെ യുഎസിന്റെ സംസ്ഥാനമാക്കുന്നതിനെക്കുറിച്ചും സമാന പ്രസ്താവനകൾ ട്രംപ് നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button