മോസ്റ്റ സ്‌ക്വയർ അടച്ചിടൽ : ലോക്കൽ കൗൺസിൽ തീരുമാനത്തിനെതിരെ ട്രാൻസ്‌പോർട്ട് മാൾട്ട
മോസ്റ്റ ലോക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനു വിരുദ്ധമായി മോസ്റ്റ സ്‌ക്വയര്‍ കാല്‍നടക്കാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട. വാരാന്ത്യത്തിലും സ്‌ക്വയര്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള ലോക്കല്‍ കൗണ്‍സില്‍ തീരുമാനമാണ് ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട മറികടന്നത്.
നവംബര്‍ 1 മുതല്‍ വാരാന്ത്യത്തില്‍ സ്‌ക്വയര്‍ കാല്‍നടയാത്രക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മോസ്റ്റ ലോക്കല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ബിസിനസ് കുറയുന്നതായുള്ള പരാതിയടക്കം പരിഗണിച്ചുകൊണ്ടാണ് സ്‌ക്വയര്‍ റോഡിലൂടെ എല്ലാദിവസവും ഗതാഗതം നടത്താനുള്ള തീരുമാനം ലോക്കല്‍ കൗണ്‍സില്‍ എടുത്തത്. എന്നാല്‍, പഴയ സമ്പ്രദായം തുടര്‍ുമെന്നും വാരാന്ത്യത്തില്‍ റോഡ് കാല്‍നടക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട വെള്ളിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.