കേരളം

മുണ്ടക്കൈയിൽ അവഗണന; വ​യ​നാ​ട്ടി​ൽ ഇന്ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

ക​ല്‍​പ്പ​റ്റ : വ​യ​നാ​ട് ചൂ​ര​ൽ​മ​ല- മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​തെ​യും ക​ട​ക​ള​ട​ച്ചും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും ആ​ഹ്വാ​നം. ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ​ബ​ത്തേ​രി മേ​ഖ​ല​ക​ളി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് രാ​വി​ലെ യു​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തും.

ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ അ​ട​ക്കം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ വീ​ഴ്ച​ക​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്ന​ത് ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ൽ.

പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ബ​സ്സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ, ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ൽ, പ​ത്രം, വി​വാ​ഹ സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ​യെ യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴു​വാ​ക്കി​യ​ട്ടു​ണ്ട്.

ഹ​ർ​ത്താ​ലു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​ർ സ​ഹ​ക​രി​ക്കും. ഹ​ർ​ത്താ​ലി​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ജി​ൻ ടി. ​ജോ​യി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം കേ​ര​ള​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്, ഡ​ല്‍​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ​വി തോ​മ​സി​ന് ക​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് ദു​ര​ന്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. കേ​ന്ദ്ര സ​ഹാ​യം വൈ​കു​ന്ന​തി​ല്‍ വ​യ​നാ​ട്ടി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​വു​ന്ന​തി​നി​ടെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. ദു​ര​ന്ത​ബാ​ധി​ത​രോ​ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട്‌ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button