യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിൽ മിറാഷ് 2000 യുദ്ധവിമാനം തകർന്നുവീണു; സൈനികൻ കൊല്ലപ്പെട്ടു

പാരീസ് : ഫ്രാൻസിന്റെ യുദ്ധവിമാനം തകർന്നുവീണ് ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. കിഴക്കൻ ഫ്രാൻസിലാണ് സംഭവം. ഫ്രഞ്ച് വ്യോമസേനയുടെ മിറാഷ് 2000 ഡി പോർവിമാനമാണ് തകർന്നുവീണത്. ദൗത്യം പൂർത്തിയാക്കിയ ശേഷം മടങ്ങവേ ചൊവ്വാഴ്ച സന്ധ്യയ്ക്ക് തകർന്നുവീഴുകയായിരുന്നു. പൈലറ്റ്, വെപ്പൺ സിസ്റ്റംസ് ഓഫീസർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആളുടെ മൃതദേഹത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഫ്രഞ്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. കരയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്ന ദൗത്യങ്ങളിൽ വൈദഗ്ധ്യമുള്ളതാണ് ഇരട്ട സീറ്റുകളുള്ള മിറാഷ് 2000 ഡി.



