കാമുകിയെ കൊലപ്പെടുത്തിയ ഐറിഷ് പൗരനെ മാൾട്ട പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു
കാമുകിയെ കൊലപ്പെടുത്തിയ ഐറിഷ് പൗരനെ മാള്‍ട്ട പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ന് രാവിലെ ബിര്‍ക്കിര്‍ക്കരയില്‍ കാമുകിയായ നിക്കോലെറ്റ് ഗിര്‍ക്‌സിനെ കുത്തികൊന്ന ഐറിഷ് പൗരനായ എഡ്വേര്‍ഡ് വില്യം ജോണ്‍സ്റ്റണെയാണ് ഉച്ചക്ക് ശേഷം പോലീസ് വെടിവെച്ച് കൊന്നത്. യുവതിയെ വെടിവെച്ചുകൊന്ന ശേഷം ഒളിവില്‍ പോയ എഡ്വേര്‍ഡിനെകൃത്യം നടത്താനുപയോഗിച്ച തോക്കുമായി ഹില്‍ട്ടണ്‍ ഹോട്ടലിന് പിന്നിലെ പേസ്വില്ലിലെ അയല്‍പക്കത്തുള്ള സെന്റ് ജൂലിയന്‍സില്‍ പോലീസ് കണ്ടെത്തി. ബിര്‍ക്കിര്‍ക്കരയില്‍ ഒരാളെ കൊലപ്പെടുത്തിയതായി പോലീസിനോട് പറഞ്ഞ ഇയാള്‍ പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഉച്ചക്ക് ശേഷം മൂന്നുമണിയോടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയും
ചെയ്തു. തന്റെ പങ്കാളിയില്‍ നിന്ന് നിരന്തരമായ പീഡനത്തെക്കുറിച്ച് ഗിര്‍ക്‌സി പോലീസിനെ അറിയിച്ചതായി അറിയുന്നു. ഏപ്രിലില്‍ മൂന്ന് വട്ടവും മെയ് മാസത്തിലും ജൂലൈയിലും ഓരോവട്ടവും ഇവര്‍ പരത്തി നല്കിയതായും പോലീസ് സ്ഥിരീകരിച്ചു.