മാൾട്ടാ വാർത്തകൾ

ഫവ്വാറ ക്ലിഫ്‌സിന് സമീപം കടലിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

ഫവ്വാറ ക്ലിഫ്‌സിന് സമീപമുള്ള കടലിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് മൃതദേഹം കടലിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് മാൾട്ട സായുധ സേനയുടെ പട്രോൾ ബോട്ട് അഴുകിയ നിലയിലുള്ള മൃതദേഹം കരയ്ക്കെത്തിച്ച് ഷാട്ട് ഇറ്റ്-ടിബെനിലുള്ള മാരിറ്റൈം ബേസിലേക്ക് മാറ്റി. ഇതുവരെ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് മോനിക്ക ബോർഗിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും, അന്വേഷണത്തിന് സഹായമായി നിരവധി വിദഗ്ധരെ അവർ നിയമിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button