മാൾട്ടയിലെ ആരോഗ്യമേഖലക്ക് പുതിയ പ്രതീക്ഷ, പൗള വിൻസന്റ് മോറൻ ഹെൽത്ത് സെന്റർ പൂർത്തീകരണത്തിലേക്ക്
മാള്‍ട്ടയിലെ ആരോഗ്യമേഖലക്ക് പുതിയ പ്രതീക്ഷയായി പൗള വിന്‍സന്റ് മോറന് ഹെല്‍ത്ത് സെന്റര്‍ പൂര്‍ത്തീകരണത്തിലേക്ക്.ഏകദേശം 130,000 ആളുകള്‍ക്ക് സേവനം നല്കാനാകുന്ന തലത്തിലേക്ക് വിന്‍സന്റ് മോറാന്‍ ഹെല്‍ത്ത് സെന്റര്‍ ഉയരുമെന്നാണ് സര്‍ക്കാര്‍ തലത്തിലെ പ്രതീക്ഷ. പ്രധാനമന്ത്രി റോബര്‍ട്ട് അബേല, ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബേല, ഫൗണ്ടേഷന് ഫോര്‍ മെഡിക്കല്‍ സര്‍വീസസ് സിഇഒ റോബര്‍ട്ട് സ്യൂറെബ്
എന്നിവര്‍ ആറ് നിലകളുള്ള കേന്ദ്രം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി.
2018ല്‍ അന്തരിച്ച മുന്‍ ആരോഗ്യമന്ത്രി വിന്‍സെന്റ് മോറന്റെ പേരില്‍ നിര്‍മിച്ച ഹെല്‍ത്ത് സെന്റര്‍ പൊതു ഫണ്ടുകളും യൂറോപ്യന്‍ ഫണ്ടുകളും ഉപയോഗിച്ചാണ് പണികഴിക്കുന്നത്. പൂര്‍ണ സജ്ജമായാല്‍ മാറ്റര്‍ ഡെയ് ആശുപത്രിയെ അമിതമായി ആശ്രയിക്കേണ്ട നിലയില്‍ നിന്നൊരു മാറ്റം മാള്‍ട്ടീസ് ജനതക്ക് വരും. മാനസികാരോഗ്യ സംരക്ഷണ സേവനങ്ങള്‍, ഫിസിയോതെറാപ്പി, ഹൃദ്രോഗത്തെക്കുറിച്ചുള്ള കണ്‍സള്‍ട്ടേഷനുകള്‍ എന്നിവയും ഈ കേന്ദ്രം
നല്‍കും. നിലവില്‍ ഈ സേവനങ്ങള്‍ എല്ലാം മാറ്റര്‍ ഡെയില്‍ നല്‍കുന്നുണ്ട്. കേന്ദ്രം ഓഫര്‍ ചെയ്യുന്ന മറ്റ് സേവനങ്ങളില്‍ ദന്ത സംരക്ഷണവും ഉള്‍പ്പെടുന്നു.