Uncategorized

പാമ്പൻ പാലത്തിലൂടെ ട്രെയിൻ കുതിച്ചുപായും; പരീക്ഷണയോട്ടം വിജയം

ചെന്നൈ : മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലൂടെ ഇനി ട്രെയിനുകൾ അതിവേഗത്തിൽ കുതിക്കും. പുതിയ പാലം ട്രെയിൻ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായി. ഇന്നലെ നടന്ന ട്രയൽ റണ്ണിന്‍റെ വീഡിയോ സതേൺ റെയിൽവേ പങ്കുവെച്ചിട്ടുണ്ട്. ഏഴ് കോച്ചുകളുള്ള ട്രെയിനാണ് കടൽപ്പാലത്തിലൂടെ ഓടിച്ചത്.

ദക്ഷിണ മേഖലാ റെയിൽവേ സുരക്ഷാ കമ്മീഷണർ എഎം ചൗധരിയുടെ മേൽനോട്ടത്തിലാണ് പാലത്തിലൂടെയുള്ള പരീക്ഷണയോട്ടം നടന്നത്. മണ്ഡപം – പാമ്പൻ റെയില്‍വെ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ ഓടിച്ചത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുൻപുളള അവസാന നടപടിക്രമവും വിജയകരമായി പൂർത്തിയായതോടെ നാടിന്‍റെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്.

പഴയ പാമ്പൻ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചത്. ഇന്ത്യൻ എഞ്ചിനീയറിങ് ചരിത്രത്തിലെ വിസ്മയമാണ് പുതിയ പാമ്പൻ പാലം കണക്കാക്കപ്പെടുന്നത്. പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്‍റെ സവിശേഷത. ബോട്ടുകൾക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയർത്താനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button