നേപ്പാള്‍ വിമാന ദുരന്തം: യാത്രക്കാരില്‍ ഇന്ത്യാക്കാരടക്കം 14 വിദേശികളും: 40 മൃതദേഹങ്ങള്‍ കണ്ടെത്തി
നേപ്പാളില്‍ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് 49 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവില്‍നിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഈസമയം വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 15 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ നേപ്പാളികളാണ്.
പൊഖാറ ഇന്‍റര്‍നാഷനല്‍ വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഇടയില്‍ പ്രാദേശിക സമയം രാവിലെ 11ഓടെയാണ് വിമാനം തകര്‍ന്നുവീണത്. മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഇരുവിമാനത്താവളങ്ങള്‍ക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയര്‍ലൈന്‍സിന്‍റെ ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്ബനിയാണ് യതി. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് പൊഖാറ വിമാനത്താവളം. ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗര്‍ത്തത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പൊഖാറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചൈനീസ് സഹായത്തോടെ നിര്‍മിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്ബാണ് തുറന്നത്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരില്‍ 57 പേര്‍ നേപ്പാളി പൗരന്മാരുമാണ്. ജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും.
പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് യതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍ത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാന്‍ഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാള്‍ താഴ്‌വരയില്‍ കാലാവസ്ഥ വളരെ വേഗത്തില്‍ മാറുമെന്നും അതിനാല്‍ പൊഖാറ വിമാനത്താവളത്തിലെ ലാന്‍ഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധന്‍ സുര്‍ജീത് പനേസര്‍ പറഞ്ഞു. പൊഖാറയില്‍ വിമാനമിറങ്ങുമ്ബോള്‍ പൈലറ്റുമാര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.