കുട്ടികളില്‍ വിചിത്ര കരള്‍ രോഗം പടരുന്നു; പിന്നില്‍ അഡെനോവൈറസ് ?
യുകെ, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ വിചിത്രമായ ഒരു തരം കരള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ജലദോഷപനിയുമായി ബന്ധപ്പെട്ട അഡെനോവൈറസ് ആണോ എന്ന സംശയം ഉയരുന്നുണ്ട്.
കരള്‍ വീക്കം ബാധിച്ച 74 കുട്ടികളെങ്കിലും യുകെയില്‍ ചികിത്സ തേടിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സ്പെയിനില്‍ ഇത്തരത്തിലുള്ള മൂന്ന് കേസുകളും അമേരിക്കയില്‍ ഒന്‍പത് കേസുകളും റിപ്പോര്‍ട്ട് അമേരിക്കയില്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ഒന്നിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രോഗബാധിതരായത്.
സ്കോട്ലന്‍ഡിലെ 10 കുട്ടികള്‍ കരള്‍ രോഗബാധിതരാകുന്നതോടെയാണ് ഈ വിചിത്ര രോഗം ഈ മാസം ആദ്യം ലോകാരോഗ്യസംഘടന പറയുന്നു. സ്കോട്ലന്‍ഡിലെ 10 കുട്ടികള്‍ കരള്‍ രോഗബാധിതരാകുന്നതോടെയാണ് ഈ വിചിത്ര രോഗം ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഓരോ കേസിലും കുട്ടികള്‍ അഡെനോവൈറസ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. വയറിലെ അണുബാധയുമായി സാധാരണ ബന്ധപ്പെട്ട അഡെനോവൈറസ് 41 എന്ന വകഭേദവുമായി ഈ കരള്‍ രോഗങ്ങള്‍ക്കുള്ള ബന്ധം അധികൃതര്പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ലാബ് പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.