കേരളം

ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ട്, മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ നാലു പേരെ ജീവനോടെ കണ്ടെത്തി.രണ്ടുസ്ത്രീകളെയും രണ്ടുപുരുഷന്മാരെയുമാണ് ജീവനോടെ സൈന്യം കണ്ടെത്തിയത്. പടവെട്ടി കുന്നിൽ നിന്നാണ് നാലു പേരെ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇവർ.. ജോണി,ജോമോൾ, എബ്രഹാം ,ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയത്. ഇ​വ​രെ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ല്‍ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. കാ​ലി​ല്‍ പ​രി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്ക് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ന​ല്‍​കി. മ​റ്റ് മൂ​ന്ന് പേ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൈന്യം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button