ദേശീയം

പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി : ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഡ​ൽ​ഹി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ചോ​ർ​ച്ച. എം​പി​മാ​രു​ടെ ലോ​ബി​ക്കു​ള്ളി​ൽ മ​ഴ​വെ​ള്ളം ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വി​ട്ടു നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഇ​ത്ത​ര​ത്തി​ൽ ചോ​രു​ക​യാ​ണെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് സ​ഭാ​സ​മ്മേ​ള​നം പ​ഴ​യ മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ പാ​ർ​ട്ടി​യി​ൽനി​ന്നു​മുള്ള എം​പി​മാ​ര​ട​ങ്ങു​ന്ന സ​മി​തി രൂ​പീ​ക​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് എം​പി മാ​ണി​ക്കം ടാ​ഗോ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​ഭ നി​ർ​ത്തി​വ​ച്ച് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button