കേരളം

കാരണം വ്യക്തമാക്കാതെ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ

കൊച്ചി : സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ച് മെറ്റ. മെറ്റ ഈ രീതിയിലൊരു നടപടിയെടുക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തങ്ങളെ ഇതിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് ദേശാഭിമാനി പറഞ്ഞു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്.

മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നാണ് ദേശാഭിമാനിയുടെ പ്രതികരണം. കാരണം കാണിക്കല്‍ ഇ- മെയിലും ലഭിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാക കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും അമേരിക്കയേയും നിരന്തരം വിമര്‍ശിച്ചത് മൂലമാണോ മെറ്റയുടെ ഈ നടപടിയെന്ന സംശയവും ദേശാഭിമാനി ഉയര്‍ത്തുന്നുണ്ട്. വ്യാപാര കരാര്‍ മൂലം കര്‍ഷകര്‍ക്കും വ്യവസായ മേഖലയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. അമേരിക്കയ്ക്ക് ഇന്ത്യ രാഷ്ട്രീയമായി കീഴടങ്ങുകയാണ് എന്നുള്‍പ്പെടെയായിരുന്നു ദേശാഭിമാനിയുടെ ആരോപണങ്ങള്‍.

പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി പറഞ്ഞു. നിരവധി പോസ്റ്റുകളും ഫോളോവേഴ്‌സുമുള്ള പഴയ പേജ് പുനസ്ഥാപിക്കാനാണ് ദേശാഭിമാനി ശ്രമങ്ങള്‍ തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button