അന്തർദേശീയം

ഇസ്രയേലില്‍ പുതിയ സ്പീക്കറായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടില്‍ നിന്നുള്ള മതന്‍ കഹാന തിരഞ്ഞെടുക്കപ്പെട്ടു.

ജെറുസലേം : ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വീണ്ടും തിരിച്ചടി. ഇസ്രയേലില്‍ പാര്‍ലമെന്റായ നെസറ്റിലെ പുതിയ സ്പീക്കറായി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടില്‍ നിന്നുള്ള മതന്‍ കഹാന തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലിലെ 26-ാമത് സ്പീക്കറാണ് കഹാന. കഹാനയ്ക്ക് 120 അംഗങ്ങളില്‍ 66 പേരുടെ പിന്തുണയാണ് ലഭിച്ചത്.

നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ഒഫീര്‍ കാറ്റ്സിന് 52 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളു. ഇതോടെ പാര്‍ലന്റൈിലെ നിയന്ത്രണത്തില്‍ ഐസന്‍കോട്ട് സഖ്യത്തിന് മേല്‍ക്കൈ നേടാനായി. ഒക്ടോബര്‍ 27 -ലെ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

നെതന്യാഹുവിന്റെ ഏറ്റവും വിവാദപരമായ ചില നയങ്ങള്‍ റദ്ദാക്കുമെന്ന് കഹാനയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ഐസന്‍കോട്ടിന്റെ പക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാറ്റത്തെ അനുകൂലിക്കുന്ന, കേവല ഭൂരിപക്ഷത്തെ പ്രതിഫലിപ്പിക്കുന്ന, തികച്ചും ഉചിതമായ ഒരു ജനാധിപത്യ നടപടിയാണ് മതന്‍ കഹാനയുടെ തിരഞ്ഞെടുപ്പ് എന്ന് ഐസന്‍കോട്ട് പറഞ്ഞു. അതേസമയം, സഖ്യം രൂപീകരിക്കുന്നതിന് ആവശ്യമായ കൂട്ടുകെട്ടുകള്‍ ഉറപ്പാക്കാന്‍ ഐസന്‍കോട്ടിന് മുന്നില്‍ അഞ്ച് ആഴ്ചകള്‍ കൂടിയാണ് സമയമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button