മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
മാർസ പവി സൂപ്പർ മാർക്കറ്റിൻ്റെ എതിർവശത്തുള്ള പാർക്കിൽ മലയാളികൾക്ക് നേരെ ആക്രമണം.

-
മാർസ: മാർസ പവി സൂപ്പർ മാർക്കറ്റിൻ്റെ എതിർവശത്തുള്ള പാർക്കിൽ മലയാളികൾക്ക് നേരെ അല്പസമയത്തിനു മുൻപ് ആക്രമണം ഉണ്ടായത്….
ജോലികഴിഞ്ഞ് വീട്ടിൽ പോകുന്ന മലയാളികളായ പ്രവാസികളുടെ അടുത്ത് കാശ് ചോദിച്ചാണ് ആക്രമിച്ചത്.. കാശ് കൊടുക്കാതെ മുന്നോട്ട് നടന്നപ്പോൾ കല്ലുകൾ കമ്പികൾ മറ്റും ഉപയോഗിച്ച് എറിയുകയും ആക്രമിക്കുകയും ആയിരുന്നു.. മാൾട്ടയിൽ ഇനി വൈകുന്നേരങ്ങളിൽ വേഗത്തിൽ ഇരുട്ട് ആകുന്ന സ്ഥിതിവിശേഷമാണ്.. ഈയടുത്ത് മാൾട്ടയിൽ എത്തിച്ചേർന്ന പല മലയാളികളും ഇതു മനസ്സിലാക്കാതെ ആണ് പുറത്തിറങ്ങുന്നത്..
രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ വെളിച്ചവും ആളുകളും ഉള്ള വഴികൾ തിരഞ്ഞെടുക്കുക.