മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

മാൾട്ട ഇന്ത്യൻ ഹൈ-കമ്മീഷനുമായി മുൻ മന്ത്രി എം .എ ബേബി കൂടിക്കാഴ്ച നടത്തി.

വലേറ്റ : മാൾട്ടയിലെ ഇന്ത്യൻ കോൺസലേറ്റിൽ എത്തി മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി ഇന്ത്യൻ കമ്മീഷണർ ഗ്ലോറിയ ഗാംഗ്റ്റെയുമായി കൂടിക്കാഴ്ച നടത്തി. യുവധാര മാൾട്ടയുടെ വാർഷികവുമായി ബന്ധപ്പെട്ട് മാൾട്ടയിലെത്തിയ എംഎ ബേബി നിലവിലെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെ പറ്റി ഹൈകമ്മീഷനുമായി ചർച്ചചെയ്യുകയും , ഹോസ്പിറ്റലിൽ നേരിടുന്ന കാലതാമസവും, റൂം വാടകയ്ക്ക് കിട്ടാത്തതിനെ പറ്റിയും , ജോലി നഷ്ടപ്പെടുന്ന മറ്റു വിഷയങ്ങളെപ്പറ്റിയും ചർച്ച ചെയ്തു.

മീറ്റിംഗിൽ യുവധാര സെക്രട്ടറി ജോബി കൊല്ലം , യുവധാര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിജോ ചെറിയാൻ, ആയുബ് തവനൂർ എന്നിവരും , എംബസിയെ പ്രതിനിധീകരിച്ച് സി.പി ലക്ഷ്മി,ലോഗേഷ് കുമാർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button