മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ മലയാളികൾക്ക് നേരെ വീണ്ടും ആക്രമണം
എംസീദ : മാൾട്ടയിൽ ഇന്ന് രാവിലെ ജോലിക്ക് പോകുവാനായി ഇറങ്ങിയ മലയാളി യുവാവിന് നേരെ അജ്ഞാതർ ആക്രമണം നടത്തുകയും മൊബൈൽ ഫോൺ അപഹരിക്കുകയും ചെയ്തു.
മാർട്ടയിൽ സൈറ്റൂൺ ടോളി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അഖിൽ ജോർജ് (30) ആണ് ക്രൂരമർദ്ദനത്തിന് ഇരയായത്.
ഇന്ന് വെളുപ്പിന് അഞ്ചുമണിക്ക് ജോലിക്ക് പോകുവാനായി ബോംബി ബ്ലാറ്റൽ ബൈഡ ബെസ്റ്റ് ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് മൂന്നോളം വരുന്ന ആഫ്രിക്കൻ വംശജർ ആക്രമിച്ചത്.
മൊബൈൽ ഫോൺ ആവശ്യപ്പെടുകയും നൽകാൻ തയ്യാറാവാത്തതിനാൽ ചുറ്റികകൊണ്ട് തലയ്ക്കും ഇരു കാൽമുട്ടുകൾക്കും കൈകളിലും മർദ്ദിക്കുക ആയിരുന്നവെന്ന് അഖിൽ ജോർജ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മലയാളികൾക്ക് നേരെ മാൾട്ടയിൽ നടക്കുന്ന മൂന്നാമത്തെ അക്രമണമാണിത്.യുവധാര ഈ വിഷയം അറിഞ്ഞുടൻതന്നെ ഹൈകമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.