അന്തർദേശീയം

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; സഹപാഠി പിടിയിൽ

താഷ്കെന്റ് : ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്ബെക്കിസ്ഥാൻ പിടിയിലായി.

തർക്കങ്ങളെത്തുടർന്ന് സദറുൽ അനം ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. രണ്ടുവര്‍ഷം മുമ്പാണ് സാവരിയ ഉസ്ബക്കിസ്ഥാനിലേക്ക് പോയത്.

കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button