അന്തർദേശീയം
എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി വീണ്ടും തെരഞ്ഞെടുത്തു

അബുദാബി : അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബർ ഔദ്യോഗികമായി അഭിനന്ദിച്ചു. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുക, ബിസിനസ് സമൂഹത്തെ ഏകോപിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുക, യു എ ഇയുടെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തിൽ പങ്കാളികളാവുക തുടങ്ങിയവയാണ് ദൗത്യം.



