കേരളം

കനത്ത മഴ : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു

കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. സ്റ്റേഷനിലെ പഴയ കെട്ടിടമാണ് തകര്‍ന്നത്.

അപകടത്തില്‍ ആളപായമില്ല. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. എന്നാല്‍ അപകടം നടക്കുമ്പോള്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button