കേരളം
വരുന്നു കേരള ഹെലിടൂറിസം ; വിമാനത്താവളങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലിപാഡുകൾ
തിരുവനന്തപുരം-സംസ്ഥാനത്ത് ഹെലിടൂറിസം സാധ്യതകൾ പരിശോധിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമാനത്താവളങ്ങളെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഇതിനായി ഹെലിപാഡുകൾ നിർമിക്കും. ദീർഘദൂര റോഡ് യാത്ര ഒഴിവാക്കാനാകും.
കനോലി കനാൽ കേന്ദ്രീകരിച്ച് 1000 കോടി ചെലവിൽ കനാൽ സിറ്റി പദ്ധതി നടപ്പാക്കും. സ്വാതന്ത്ര്യസമര കേന്ദ്രങ്ങളെയും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളെയും പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലോകോത്തര നിലവാരത്തിലുള്ള താമസസൗകര്യം ഉൾപ്പെടുന്ന ടൂറിസം ഹബ്ബുകൾ നടപ്പാക്കുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.