അന്തർദേശീയം

ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണുള്ളതെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ഡോ. കെവിൻ ഒ’കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.

ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ പറഞ്ഞു. ലാസ് വേഗസിൽ യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും ബൈഡൻ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് താൻ അമേരിക്കൻ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാവുമെന്നും ബൈഡൻ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബൈഡന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button