യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഡീപ് ഫെയ്ക്ക് പോൺ വീഡിയോ : ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം തേടി ഇറ്റാലിയൻ പ്രധാനമന്ത്രി കോടതിയിൽ

 

എ.ഐ ( ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്)  ഉപയോഗിച്ച് തന്റെ ഡീപ്പ് പോണ്‍ വീഡിയോ സൃഷ്ടിച്ച പിതാവിനും മകനുമെതിരെ  ഇറ്റാലിയന്‍ പ്രധാനമന്ത്രി നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുലക്ഷം യൂറോയാണ് ജോര്‍ജ്ജിയ മെലോണി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.  40 കാരനായ പുരുഷനും 73 കാരനായ പിതാവിനുമെതിരെയാണ് അപകീര്‍ത്തി കുറ്റം ചുമത്തിയിരിക്കുന്നത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ തല മറ്റൊരാളുടെ ശരീരത്തോട് ചേര്‍ത്തുവെച്ചായിരുന്നു ഇവര്‍ അശ്‌ളീല വീഡിയോ സൃഷ്ടിച്ചത്. വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ ട്രാക്ക് ചെയ്താണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2022 ല്‍ സൃഷ്ടിക്കപ്പെട്ടതാണ് വീഡിയോയെന്ന് കണ്ടെത്തി. വീഡിയോകള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു അശ്ലീല വെബ്സൈറ്റിലായിരുന്നു അപ്ലോഡ് ചെയ്തത്. ‘ദശലക്ഷക്കണക്കിന് തവണ’ യാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും കാണുകയും ചെയ്തതെന്ന് കുറ്റപത്രം അവകാശപ്പെടുന്നു. മിസ് മെലോണി ജൂലൈ 2 ന് കോടതിയില്‍ മൊഴി നല്‍കും. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ‘പ്രതീകാത്മകമാണ്’ എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിയമ സംഘം പറഞ്ഞു.

നഷ്ടപരിഹാരം മുഴുവന്‍ പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് കുറ്റാരോപണം നടത്താന്‍ ഭയപ്പെടേണ്ടതില്ല എന്ന സന്ദേശം നല്‍കാനാണ് നഷ്ടപരിഹാര ആവശ്യം ഉന്നയിച്ച് കോടതിയില്‍ എത്തിയതെന്നും ഇവര്‍ പറയുന്നു. വിഷ്വല്‍, ഓഡിയോ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനോ സൃഷ്ടിക്കുന്നതിനോ കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു തരം സിന്തറ്റിക് മീഡിയയാണ് ഡീപ്ഫേക്ക്. ഇതിലൂടെയാണ് മെലോണിയുടെ വീഡിയോ നിർമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button