സ്പോർട്സ്

പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ


വിരാട് കോഹ്ലിയുടെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം കത്തിനിന്ന ‘സൂപ്പര്‍ 12’ലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം.

ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.

അവസാന ഓവറിലേക്ക് നീണ്ട് ഉദ്വേഗം നിറഞ്ഞ മത്സരത്തിലാണ് ഒടുവില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ കൂറ്റനടിക്കു ശ്രമിച്ച്‌ വീണു. തുടര്‍ന്നെത്തിയത് ദിനേശ് കാര്‍ത്തികും ഒന്നും ചെയ്യാനാകാതെ പകച്ചപ്പോള്‍ കോഹ്ലി തന്നെ ആ ദൌത്യം പൂര്‍ത്തിയാക്കി. 53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്ബടിയേകിയ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം.

160 എന്ന മികച്ച ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ തന്നെ ഓപണര്‍ കെ.എല്‍ രാഹുലിനെയും നായകന്‍ രോഹിത് ശര്‍മയെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും നഷ്ടമായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ ഇന്ത്യ മൂന്നിന് 31 എന്ന നിലയിലായിരുന്നു ഇന്ത്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button