രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം അഞ്ച് ലക്ഷം; അറിയാം രാഷ്ട്രപതി വിശേഷങ്ങൾ
15ാം രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മുവിന് ലഭിയ്ക്കുന്ന പ്രതിമാസ ശമ്പളം അഞ്ച് ലക്ഷം രൂപ.
ന്യൂദല്‍ഹി: 15ാം രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന ആദിവാസി ഗോത്രവനിതയായ ദ്രൗപദി മുര്‍മുവിന് ലഭിയ്ക്കുന്ന പ്രതിമാസ ശമ്ബളം അഞ്ച് ലക്ഷം രൂപ.
2017വരെ രാഷ്ട്രപതിയുടെ ശമ്ബളം ഒന്നര ലക്ഷം രൂപയായിരുന്നു.
വര്‍ഷം തോറും ഓഫീസ് ചെലവുകള്‍ക്കായി ഒരു ലക്ഷം വീതം അനുവദിയ്ക്കും. ലോകത്തെവിടേയ്ക്കും ട്രെയിന്‍, വ്യോമ യാത്രകള്‍ സൗജന്യമായിരിക്കും. അവിടെയെല്ലാം സൗജന്യമായി ഉപയോഗിക്കാന്‍ മൊബൈലും ലാന്‍ഡ് ലൈന്‍ ഫോണും നല്‍കും.
രണ്ട് പ്യൂണ്‍മാരുടെയും ഒരു പ്രൈവറ്റ് സെക്രട്ടറിയുടെയും ഒരു പേഴ് സണല്‍ അസിസ്റ്റന്‍റിന്‍റെയും സഹായം ഉണ്ടായിരിക്കും. സ്വകാര്യ വിശ്രമത്തിന് രണ്ട് ഔദ്യോഗിക കേന്ദ്രങ്ങളുണ്ട്- ഒന്ന് ഷിംലയിലെ മഷോബ്രയും ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും.
കനത്ത സുരക്ഷയില്‍ മെഴ്സിഡിസ് ബെന്‍സ് എസ് 600 കാറിലാണ് രാഷ്ട്രപതി സഞ്ചരിക്കുക. ഇത് ബുള്ളറ്റ് പ്രൂഫ് വാഹനമാണ്. ബോംബിനെയും ഗ്യാസ് ആക്രമണത്തെയും അതിജീവിക്കാന്‍ ശേഷിയുണ്ട്.
ഇന്ത്യന്‍ സായുധ സേനയുടെ മികച്ച ഒരു യൂണിറ്റ് രാഷ്ട്രപതിയുടെ അംഗരക്ഷകരായി കൂടെയുണ്ടാകും.
രാഷ്ട്രപതി പദവിയില്‍ നിന്നും പിരിയുമ്ബോള്‍ മാസം രണ്ടര ലക്ഷം രൂപ വീതം പെന്‍ഷന്‍ ലഭിയ്ക്കും. ഒപ്പം വാടക നല്‍കേണ്ടതില്ലാത്ത ഒരു ബംഗ്ലാവ് താമസത്തിന് ലഭിയ്ക്കും. അഞ്ച് ജീവനക്കാരെയും കൂടെ താമസിപ്പിക്കാം.