അന്തർദേശീയം
ബ്രോങ്ക്സ് മൃഗശാലയിലെ ഹാപ്പിയാനയ്‌ക്ക് ദയാവധം

ന്യൂയോർക്ക് : ബ്രോങ്ക്സ് മൃഗശാലയിലെ ഏഷ്യൻ ആന ഹാപ്പിയെ ദയാവധത്തിന് വിധേയയാക്കി. 55 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷയവും രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ആനയ്‌ക്ക് ദയാവധം നൽകിയത്.
കണ്ണാടിയിൽ നോക്കി സ്വന്തം രൂപം തിരിച്ചറിയാൻ ആനകൾക്ക് കഴിയുമെന്ന് 2005ൽ ശാസ്ത്രലോകത്തിന് തെളിയിച്ചു കൊടുത്ത ആനയായിരുന്നു ഹാപ്പി. സ്വയം നിരീക്ഷണബോധം പ്രകടിപ്പിക്കുന്ന ജീവികളുടെ പട്ടികയിലേക്ക് ആനകളെക്കൂടി ചേർത്തത് ഈ കണ്ടെത്തലിലൂടെയാണ്. ഹാപ്പി ഒരുവയസായപ്പോഴാണ് അമേരിക്കയിലെത്തിയത്.



