ഗാംബ്ലിംഗ് ഓപ്പറേറ്റർ അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവ് ജൂൺ പ്രവർത്തനം അവസാനിപ്പിക്കും; 120 ജീവനക്കാർക്ക് ജോലി നഷ്ടമാക്കും

ജൂൺ മാൾട്ടയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഗാംബ്ലിംഗ് ഓപ്പറേറ്റർ അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവ്. അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവിൻറെ പ്രഖ്യാപനം ഏകദേശം 120 ജീവനക്കാർക്ക് ജോലി നഷ്ടമാക്കും.
കമ്പനിയുടെ വൈറ്റ്-ലേബൽ ഐഗെയിമിംഗ് ബിസിനസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാനണെന്നും ഈ അടച്ചുപൂട്ടൽ നേരിട്ട് പ്രാദേശിക ജീവനക്കാരെ ബാധിക്കുമെന്നും അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവിലെ ആന്റി-മണി ലോണ്ടറിംഗ് മാനേജർ അംബ്ര ബട്ടിസ്റ്റൺ വ്യക്തമാക്കി.
“മാൾട്ടയിലെ ഓഫീസ് അടച്ചുപൂട്ടും, ജൂൺ അവസാനം എല്ലാ ജീവനക്കാരെയും പിരിച്ചുവിടും,” അവർ പറഞ്ഞു. “മാൾട്ടയിൽ അധിഷ്ഠിതമായ ഏകദേശം 120 പേർക്ക് ജോലി നഷ്ടമാകും. അതിനാൽ അവർ അവരുടെ അറിവും കഴിവുകളും മറ്റ് കമ്പനികളിലേക്ക് കൊണ്ടുപോകാൻ തയ്യാറാണ്.”വൈറ്റ്-ലേബൽ വിഭാഗത്തിലെ ജീവനക്കാർ യു.കെ., ഓണ്ടാറിയോ പോലുള്ള കർശന നിയന്ത്രണങ്ങളുള്ള വിപണികളിലും മാൾട്ട ഗെയിമിംഗ് അതോറിറ്റിയുടെ കീഴിലും പ്രവർത്തിച്ച പരിചയം ഉള്ളവരാണെന്ന് അവർ കൂട്ടിച്ചേർത്തു.
അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവയുടെ വക്താവ് ഈ വിവരം ടെക് പ്രസിദ്ധീകരണമായ Readwrite-നോട് സ്ഥിരീകരിച്ചു. അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവ് വൈറ്റ്-ലേബൽ ഐഗെയിമിംഗ് സേവനങ്ങൾ എല്ലാ ബന്ധപ്പെട്ട രാജ്യങ്ങളിലും അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായി കമ്പനി മാൾട്ടയിലെ പ്രവർത്തനം അവസാനിപ്പിക്കുകയും പ്രാദേശിക ഓഫീസ് അടയ്ക്കുകയും ചെയ്യും,” വക്താവ് പറഞ്ഞു.
ഈ മാറ്റങ്ങൾ ആവശ്യമായ റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി ഈ വർഷം ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അവർ വ്യക്തമാക്കി. “ഐഗെയിമിംഗ് കമ്പനിയുടെ വളർച്ചാ തന്ത്രത്തിന്റെ പ്രധാന ഭാഗമല്ലെന്ന് കണ്ടെത്തിയതിനാലും മാൾട്ടയിലെ പ്രവർത്തനങ്ങളെ പുനഃപരിശോധിച്ചതിനാലുമാണ് ഈ തീരുമാനം,” എന്നും അവർ കൂട്ടിച്ചേർത്തു.
ബാധിതരായ തൊഴിലാളികളെ സഹായിക്കാൻ കമ്പനി നേതൃത്വത്തോടും സർക്കാരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇതിനോട് പ്രതികരിച്ച് മാൾട്ട ഗെയിമിംഗ് അറിയിച്ചു “ഈ പ്രൊഫഷണലുകൾക്ക് മാൾട്ടയിലെ വിപുലമായ ഗെയിമിംഗ്, ഡിജിറ്റൽ മേഖലയിലുടനീളം പുതിയ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,” സംഘടന പറഞ്ഞു.
മാൾട്ട ഗെയിമിംഗ് അതോറിറ്റി ലൈസൻസുള്ള സ്ഥാപനങ്ങളിൽ ഏകദേശം 1,200 ഒഴിവുകൾ നിലവിലുണ്ടെന്നും, എംജിഎയുടെ പരിധിക്ക് പുറത്തുള്ള കമ്പനികളിലും അധിക അവസരങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി.
“ഈ കണക്കുകൾ മാൾട്ടയുടെ ഐഗെയിമിംഗ് മേഖല രാജ്യത്തിന്റെ ഏറ്റവും ശക്തവും സ്ഥിരതയുള്ളതുമായ സാമ്പത്തിക മേഖലയാണെന്ന ആത്മവിശ്വാസം നൽകുന്നു,” മാൾട്ട ഗെയിമിംഗ് പറഞ്ഞു.
ബാധിതരായ ജീവനക്കാരെ സഹായിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും, മേഖലയിലെ മറ്റ് തൊഴിൽ അവസരങ്ങൾ ഉടൻ ലഭ്യമാകും എന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
പരിചയസമ്പന്നരായ പ്രൊഫഷണലുകളെ തേടുന്ന കമ്പനികൾ ബന്ധപ്പെടണമെന്നും, ബാധിതരെ പുതിയ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്നും അവർ അറിയിച്ചു.



