മാൾട്ടാ വാർത്തകൾ
ഈഗ്ലോബ് ബ്രാൻഡിന്റെ സിച്ചുവാൻ പെപ്പറിനെക്കുറിച്ച് മുന്നറിയിപ്പ് പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഈഗ്ലോബ് ബ്രാൻഡിന്റെ സിച്ചുവാൻ പെപ്പറിനെക്കുറിച്ച് മുന്നറിയിപ്പ് പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി.
നിരോധിത കീടനാശിനിയും അനുവദനീയ പരിധിയെ കവിയുന്ന മറ്റ് കീടനാശിനി അവശിഷ്ടങ്ങളും കണ്ടെത്തിയതിനാൽ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.
ഉപഭോക്താക്കൾ ഈ ഉൽപ്പന്നം കഴിക്കരുതെന്നും, അത് സുരക്ഷിതമായി നശിപ്പിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
ഉൽപ്പന്ന വിശദാംശങ്ങൾ :
* ബ്രാൻഡ് : EAGLOBE
* ഉൽപ്പന്ന വിവരണം: സിച്ചുവാൻ പെപ്പർ
* ഭാരം: 57 ഗ്രാം
* Best Before : 30-06-2027



