മാൾട്ടാ വാർത്തകൾ

മാൾട്ടക്കാർ സംതൃപ്തരാണോ ? പരസ്പ്പരം വിശ്വസിക്കുണ്ടോ ? കണക്കുകൾ ഇതാ..

മാൾട്ടയിലെ മൂന്നിൽ രണ്ടു ശതമാനവും ജനങ്ങളും ജീവിതനിലവാരത്തിലും തൊഴിലിലും സംതൃപ്തരെന്ന് യൂറോപ്യൻ യൂണിയൻ സർവേ. കഴിഞ്ഞ  ദിവസം നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഓൺ ഇൻകം ആൻഡ് ലിവിങ് കണ്ടീഷൻ സർവേ ഫലത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. മാൾട്ടയിലെ  76.7 ശതമാനം പേരും സ്വകാര്യ വീടുകളിലാണ് താമസിക്കുന്നതെന്നും അവർ ആരോഗ്യ സംരക്ഷണ സാഹചര്യങ്ങളിൽ തൃപ്തരാണെന്നും സർവേയിൽ വ്യക്തമാകുമ്പോൾ 31 ശതമാനം പേർ ഗുരുതര രോഗങ്ങൾക്ക് അടിപ്പെട്ടവരാണെന്ന് വെളിവാകുന്നുണ്ട്.

പോസിറ്റിവ് :

  • മൊത്തത്തിലുള്ള ജീവിത സംതൃപ്തി: മൂന്നിൽ രണ്ട് പേരും തങ്ങളുടെ മൊത്തത്തിലുള്ള ജീവിത സംതൃപ്തിയിൽ സന്തുഷ്ടരാണ് (സ്കോർ 7.4).
  • ജോലി സംതൃപ്തി: ജനങ്ങൾ പൊതുവെ തങ്ങളുടെ ജോലികളിൽ സംതൃപ്തരാണ് ( സ്കോർ 7.7).
  • ആരോഗ്യം:  (76.7%) പേരും തങ്ങളുടെ പൊതുവായ ആരോഗ്യത്തെ മെച്ചമായി കാണുന്നു .
  • ബന്ധങ്ങൾ: കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള ദൃഢമായ ബന്ധങ്ങൾ ഉള്ളവരാണ്  8.6 ശതമാനവും
  • ചെറുപ്പക്കാർ: മുതിർന്നവരെ (7.1) അപേക്ഷിച്ച് 16-29 പ്രായമുള്ളവർ, അതായത് ചെറുപ്പക്കാർ  ഉയർന്ന ജീവിത സംതൃപ്തിയുണ്ടെന്ന പക്ഷക്കാരാണ് (7.8) .
  • കൗമാരക്കാർ:  കൂടുതൽ ശാന്തതയും സമാധാനവും അനുഭവപ്പെടുന്നുവെന്ന്  (68.3%) പേരും സന്തോഷവാന്മാരാണെന്നു ഏറ്റവും 57.6%) പേരും അഭിപ്രായപ്പെടുന്നു.

മെച്ചപ്പെടേണ്ട  മേഖലകൾ:

  • ധനകാര്യ സ്ഥിതി: ഏറ്റവും കുറഞ്ഞ ശരാശരി സ്കോർ (6.8) – ധനകാര്യത്തിൽ ജനങ്ങൾ കുറച്ചാണ് തൃപ്തി പ്രകടിപ്പിച്ചത്. .
  • സമയം ഉപയോഗിക്കൽ: കുറഞ്ഞ സ്കോർ (6.8) ഉള്ള മറ്റൊരു മേഖല.
  • ദാരിദ്ര്യ സാധ്യത: സമയം ഉപയോഗിക്കുന്നതൊഴികെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദാരിദ്ര്യ സാധ്യതയുള്ളവർ അത്ര തൃപ്തരല്ല
  • ലിംഗഭേദം: പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ നെർവസ്‌നെസ്സ്, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവിക്കുന്നു.
  • മാനസികാരോഗ്യം: 65 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ കൂടുതലായി നിരാശയും വിഷാദവും അനുഭവപ്പെടുന്നു.
  • വിശ്വാസം: മറ്റുള്ളവരെ സാധാരണയായി വിശ്വസിക്കുന്നില്ല ( സ്കോർ 5.1).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button