കേരളം
ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന്‍ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണിത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ – കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്‍. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്.