അന്തർദേശീയം

യുഎസ് ഉപരോധം : ഇന്ധന റേഷന്‍ പദ്ധതി 
നടപ്പാക്കാൻ ക്യൂബ

ഹവാന : ക്യൂബയിലേക്കുള്ള ഇന്ധന വിതരണം തടയാനുള്ള യുഎസ് നീക്കത്തെ പ്രതിരോധിക്കാൻ രാജ്യത്ത് ഇന്ധനറേഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ക്യൂബ. ജനുവരി 29-നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ നൂറുശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ചത്.

വൈദ്യുതി വിതരണം, ജലവിതരണം, പൊതുഗതാഗതം, ആശുപത്രികൾ എന്നിവയെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനം പ്രതിരോധിക്കാനാണ്‌ അടുത്ത ആഴ്‌ച മുതൽ റേഷനിങ് പദ്ധതിയും അടിയന്തര നടപടികളും ആരംഭിക്കുന്നത്‌. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനൊപ്പം സൗരോർജ്ജ ഉൽപ്പാദനം വർധിപ്പിക്കാനും ക്യൂബ പദ്ധതിയിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button