പുതിയ വകഭേദങ്ങൾ വരുന്നു; കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍ ഇപ്പോഴും ലോകത്തുണ്ടാവുന്നുണ്ട്.
ഒമിക്രോണ്‍ വകഭേദമാണ് കൂടുതല്‍ ആളുകള്‍ക്ക് ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവകഭേദങ്ങളായ BA.1, BA.2, BA.3 നിലവിലുണ്ട്. ഇതിനൊപ്പം BA.4, BA.5 എന്നീ ഉപവകഭേദങ്ങളും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം BA.1, BA.2 എന്നിവ കൂടിച്ചേര്‍ന്ന് എക്സ്.ഇ വകഭേദവും കാണുന്നുണ്ട്. പുതിയ കൊറോണവൈറസ് വകഭേദങ്ങളുടെ പ്രത്യേകതകള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ പല ലോകരാജ്യങ്ങളും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. പക്ഷേ, ചൈനയിലെ ഷാങ്ഹായി പോലുള്ള നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് മൂലം മാര്‍ച്ച് മാസത്തില്‍ ചില രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ അറിയിച്ചു.