മാൾട്ടാ വാർത്തകൾ
സെബ്ബുഗിലെ എംഡിന റോഡിൽ കാറപകടം : യുവാവ് മരിച്ചു

സെബ്ബുഗിലെ എംഡിന റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 വയസ്സുള്ള ഒരാൾ മരിച്ചു. ബുധനാഴ്ച രാത്രി10 മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഡിങ്ലിയിൽ നിന്നുള്ള 57 വയസ്സുകാരൻ ഓടിച്ചിരുന്ന റെനോ കാപ്ചർ കാറും ലുക്കയിൽ നിന്നുള്ള 32 വയസ്സുള്ള യുവാവ് ഓടിച്ചിരുന്ന ഹോണ്ട സിവിക് കാറുമാണ് കൂട്ടിയിടിച്ചത്. അറ്റാർഡിൽ നിന്നുള്ള 28 വയസ്സുള്ള സ്ത്രീയും ഹോണ്ട സിവിക് കാറിലുണ്ടായിരുന്നു . പരിക്കേറ്റവരെ മേറ്റർ ഡീ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 32 വയസ്സുകാരന്റെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് റാംടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.