സ്പോർട്സ്

ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍.


ദോഹ: അങ്ങനെ ബ്രസീലും വീണു. ഖത്തറില്‍ അട്ടിമറികള്‍ തുടരുന്നു. ഇന്‍ജുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. ബ്രസീലിന്റെ താരസമ്പത്ത് പ്രകടമാക്കുന്നതായിരുന്നു മത്സരം.
പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും ബ്രസീലിന്റെ കരുത്ത് ഒട്ടും ചോര്‍ന്നില്ല. ആന്റണിയും മാര്‍ട്ടിനെല്ലിയും ജെസ്യൂസും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്‌സണുമെല്ലാം അണനിരന്ന ലോകോത്തര ടീമിന് പക്ഷേ ഒത്തിണക്കം ഗ്രൗണ്ടില്‍ പുറത്തുടക്കാനയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button