മാൾട്ടയുടെ അറുപതാം ആഘോഷത്തിൽ ബ്രിട്ടീഷ് രാജകുടുംബവും പങ്കെടുക്കും
മാള്‍ട്ടയുടെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബവും സംബന്ധിക്കും. സ്വാതന്ത്ര്യത്തിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 7 മുതല്‍ 10 വരെ റോയല്‍ ഹൈനസ്, എഡിന്‍ബര്‍ഗിലെ ഡ്യൂക്ക്, ഡച്ചസ് എന്നിവര്‍ മാള്‍ട്ട സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചാള്‍സ് രാജാവിന്റെ ഇളയ സഹോദരനാണ് എഡിന്‍ബര്‍ഗ് ഡ്യൂക്ക്, എഡ്വേര്‍ഡ്. 1999ല്‍ അദ്ദേഹം സോഫി ഹെലന്‍ റൈസ്‌ജോണ്‍സിനെ വിവാഹം കഴിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചാള്‍സ് രാജാവ് അവര്‍ക്ക് എഡിന്‍ബര്‍ഗിലെ ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് പദവികള്‍ നല്‍കി. മാള്‍ട്ടീസ് ഗവണ്‍മെന്റും മാള്‍ട്ടയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ചേര്‍ന്ന്
നടത്തിയ സംയുക്ത ആശയവിനിമയത്തിലാണ് രാജകുടുംബത്തിന്റെ സന്ദര്‍ശന പ്രഖ്യാപനം ഉണ്ടായത്. സെപ്റ്റംബര്‍ 21ന് മാള്‍ട്ട ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 60ാം വാര്‍ഷികമാണ്.