യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബോംബ് ഭീഷണി : ടെൽ അവീവ് -വിയന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്

സോഫിയ : ബോംബ് ഭീഷണിയെത്തുടർന്ന് ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ടെൽ അവീവിൽനിന്ന് വിയന്നയിലേക്ക് പുറപ്പെട്ട ഓസ്ട്രിയൻ എയർലൈൻസ് വിമാനമാണ് ബൾഗേറിയയിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ആറ് ജീവനക്കാരും 51 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഈ വിമാനം റൊമാനിയുടെ അതിർത്തിയിൽ എത്തിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കാൻ അധികൃതർ അനുമതി നൽകി.

തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ബൾഗേറിയൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം വിമാനത്തിന് അകമ്പടിയായി അയച്ചിരുന്നു.

സോഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് ഉടൻ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചു. സുരക്ഷാ സേനാ വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തി.

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ എത്രയും പെട്ടെന്ന് മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button