അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം; തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

ദുബൈ : ദുബൈയിൽ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാൾക്ക് മൂന്ന് ആഡംബര കാറുകൾ സ്വന്തമായി ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റൊരാൾ ഭിക്ഷ തേടി ഇരുന്ന പായയുടെ അടിയിൽ നിന്ന് നിലയിൽ 25,000 ദിർഹത്തിൽ കൂടുതൽ കണ്ടെടുത്തായും പൊലീസ് അറിയിച്ചു.
മൂന്ന് ആഡംബര കാറുകൾ സ്വന്തമായിട്ടുണ്ടായിരിക്കെയാണ് ആ വ്യക്തി വീണ്ടും യാചകനായി എത്തിയത്. ഭിക്ഷാടനം നടത്തുന്നതിനയിലായിരുന്നു ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ ഭിക്ഷാടനം നടത്തിയിരുന്ന ഒരു ഏഷ്യൻ യുവാവ് പിടിയിലായി. സഹതാപം പിടിച്ചുപറ്റാൻ അയാൾ തന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനെയും കൂടെ എടുത്തിരുന്നു. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ, വിവിധ വിദേശ കറൻസികളിലായി ഏകദേശം 20,000 ദിർഹം പണം കണ്ടെത്തി – ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ ശേഖരിച്ച തുകയാണിതെന്ന് കണ്ടെത്തി. വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച ശേഷമാണ് ഈ വ്യക്തി ഭിക്ഷാടനം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു.
ചില യാചകർ പൊതുജനങ്ങളുടെ സഹതാപം ഉപയോഗിച്ച് വലിയ തുകകൾ സമ്പാദിക്കുന്നതിന് ഉദാഹരണമാണ് ഈ സംഭവങ്ങൾ എന്ന് സസ്പെക്റ്റ്സ് ആൻഡ് ക്രിമിനൽ ഫിനോമിന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി ഗൾഫ് ന്യൂസിനോട് പറഞ്ഞു
വിശുദ്ധ മാസത്തിന്റെ ജീവകാരുണ്യ മനോഭാവം ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാരുടെ വഞ്ചനയിൽ വഞ്ചിതരാകരുതെന്ന് ദുബൈ പൊലീസ് അറിയിച്ചു. “ഭിക്ഷാടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 90 ശതമാനവും എളുപ്പത്തിൽ പണം തേടി റമദാൻ മാസത്തിൽ എത്തുന്ന സന്ദർശകരാണ്,” അദ്ദേഹം വിശദീകരിച്ചു.
ഓൺലൈൻ ഭിക്ഷാടനവും സംഭാവന തട്ടിപ്പുകളും റംസാനിൽ നടത്തുന്നവരെ കുറിച്ചും പൊലീസ് മുന്നറിയിപ്പ് നൽകി. രോഗികളെയും ഭിന്നശേഷിക്കാരെയും സഹായിക്കാനെന്ന വ്യാജേനയാണ് ഇത് പ്രധാനമായും ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.



