ദേശീയം

ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍

പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ കസ്‌തിഗർ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചു.

കഴിഞ്ഞ ദിവസം ദോഡയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പൊലീസും സൈന്യവും പ്രദേശത്തെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് തിങ്കളാഴ്ച സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്. ദിവസങ്ങൾക്ക് മുൻപ് കത്വ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button