മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ ഫുഡ് കൊറിയർ, ക്യാബ് കമ്പനികളിൽ ജോബ്‌സ് പ്ലസ് റെയ്ഡ്

നിയമവിരുദ്ധമായി തൊഴിലാളികളെ ജോലി എടുപ്പിക്കുന്നുണ്ടോ എന്നറിയാനായി ജോബ്‌സ് പ്ലസ് നിരവധി ഫുഡ് കൊറിയര്‍, ക്യാബ് കമ്പനികളില്‍ റെയ്ഡ് നടത്തി. മാള്‍ട്ടയിലെ Y പ്ലേറ്റ് മാര്‍ക്കറ്റിലെ ഏറ്റവും വലിയ കമ്പനിയായ ഡബ്ല്യുടി ഗ്ലോബല്‍ ഫെറൂജിയ ഫ്‌ലീറ്റ്, മെല ക്ലീനിംഗ് എന്നിവയെല്ലാം അടുത്തിടെ റെയ്ഡ് ചെയ്തുവെന്നാണ് വിവരം. തൊഴിലാളികളുടെ ശമ്പള സ്ലിപ്പുകളും തൊഴില്‍ കരാറുകളും മറ്റ് രേഖകളും അധികൃതര്‍ പരിശോധിച്ചു.

റെയ്ഡ് സ്ഥിരീകരിച്ച തങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ലെന്നും ആവശ്യമായ എല്ലാ രേഖകളും ജോബ്‌സ്പ്ലസിന് നല്‍കിയതായും ഫെറൂജിയ ഫ്‌ലീറ്റിന്റെ ഉടമ ഫാബ്രിസിയോ ഫെറൂജിയ പറഞ്ഞു. ഫുഡ് കൊറിയര്‍മാരായും ക്യാബ് ഡ്രൈവര്‍മാരായും  ജോലി കണ്ടെത്താന്‍ ശ്രമിക്കുന്ന മൂന്നാം രാജ്യക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിരസിച്ച സര്‍ക്കാര്‍ നടപടിക്കിടയിലാണ് ഈ റെയ്ഡ് നടന്നത് എന്നത് ഗൗരവതരമാണ് . ഒരേ തൊഴിലുടമയുമായി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന നിലവിലെ തൊഴിലാളികളെ ബാധിക്കാത്ത തരത്തില്‍ തൊഴിലുടമയെ മാറ്റാന്‍ ശ്രമിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയാണ് സര്‍ക്കാര്‍ തള്ളിയത്. പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന ഡെലിവറി വിലകള്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവരുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കി ബോള്‍ട്ട് ഫുഡ് കൊറിയര്‍മാര്‍ നടത്തിയ പണിമുടക്കിന് ശേഷമാണ് സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നിരസിക്കല്‍ തുടങ്ങിയത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button