യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വീണ്ടും നാടുകടത്തല്‍ കൂടുതല്‍ ശക്തമാക്കി
ബ്രസൽസ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വീണ്ടും നാടുകടത്തല്‍ കൂടുതല്‍ ശക്തമാക്കി. യൂറോസ്ററാറ്റ് കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ യൂണിയനില്‍ പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
2022~ന്റെ രണ്ടാം പാദത്തില്‍ 27 അംഗ ബ്ളോക്കില്‍ നിന്ന് ഏകദേശം 1,00,000 പേരെ പുറത്താക്കാന്‍ ഉത്തരവായി.
കഴിഞ്ഞ വര്‍ഷം സിറിയന്‍ കുടുംബങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതിനെതിരെ കോപ്പന്‍ഹേഗനിലെ പ്രകടനക്കാര്‍ പ്രതിഷേധിച്ചിരുന്നു. 23,110 നാടുകടത്തലുകള്‍ നടത്തിയപ്പോള്‍, ചില ആളുകളെ ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് അയച്ചത് ഉള്‍പ്പെടെ, 96,550 യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരെ ഇയു രാജ്യങ്ങളില്‍ നിന്ന് നാടുകടത്താന്‍ 2022 ന്റെ രണ്ടാം പാദത്തില്‍ ഉത്തരവിട്ടു.2021~ന്റെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്ബോള്‍, നാടുകടത്തല്‍ ഓര്‍ഡറുകളില്‍ 15% വര്‍ദ്ധനവും യഥാര്‍ത്ഥത്തില്‍ നടത്തിയ നാടുകടത്തലുകളുടെ എണ്ണത്തില്‍ 11% വര്‍ദ്ധനവുമാണ് ഈ സംഖ്യകള്‍ പ്രതിനിധീകരിക്കുന്നത്.
നാടുകടത്താന്‍ ഫ്രാന്‍സ്, ഉത്തരവിട്ടു, ഗ്രീസ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ നാടുകടത്തലുകള്‍ ഫ്രാന്‍സാണ് നടത്തിയത്.