മാൾട്ടാ വാർത്തകൾ

മാൾട്ടയിലെ തൊഴിലിടങ്ങളിൽ നടന്ന മരണങ്ങളിൽ പകുതിയിലേറെയും നിർമാണ മേഖലയിൽ

2022-23 വര്‍ഷത്തില്‍ മാള്‍ട്ടയിലെ തൊഴിലിടങ്ങളില്‍ നടന്ന മരണങ്ങളില്‍ പകുതിയിലേറെയും നിര്‍മാണ മേഖലയില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ജോലിസ്ഥലത്തെ മരണങ്ങളില്‍ 55% വും നിര്‍മ്മാണ മേഖലയിലാണ്. 2003 ല്‍ 15 പേര്‍ക്ക് തൊഴിലിടത്തില്‍ ജീവന്‍ നഷ്ടമായ ശേഷമുള്ള ഏറ്റവും വലിയ കണക്കുകളാണ് കഴിഞ്ഞ 2022-23 വര്‍ഷത്തിലേത്-20 ജീവനുകളാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.

2022നും 2023നും ഇടയില്‍ നടന്ന ജോലിസ്ഥലത്തെ 20 മരണങ്ങളും പുരുഷന്മാരുടേതാണ്. 2022നും 2023നും ഇടയില്‍ നടന്ന തൊഴില്‍ മരണങ്ങളില്‍ 60% മാള്‍ട്ടീസ് പൗരന്മാരാണ്, ബാക്കി 40% യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരായിരുന്നു.ഇരകളില്‍ ഭൂരിഭാഗവും 25നും 34നും ഇടയില്‍ പ്രായമുള്ളവരോ അല്ലെങ്കില്‍ 55 വയസ്സിന് മുകളിലോ ഉള്ളവരോ ആണ്.തലയ്ക്ക് പരിക്കേറ്റതാണ് 90% മരണങ്ങള്‍ക്കും കാരണമായത് .ജോലിസ്ഥലത്തെ മരണങ്ങളില്‍
മൂന്നിലൊന്ന് (30%) സതേണ്‍ ഹാര്‍ബര്‍ ജില്ലയിലാണ്.അതേസമയം മരണങ്ങളില്‍ നാലിലൊന്ന് വടക്കന്‍ ഹാര്‍ബര്‍ ജില്ലയിലാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button