അന്തർദേശീയം

25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനായി രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

വാഷിങ്ടൺ ഡിസി : അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. 2,23,000 ജീവനക്കാരിൽ 60,000 ജീവനക്കാരെ വിഇഒ (വോളണ്ടറി എക്സിറ്റ് ഓഫർ) പ്രകാരം ഒഴിവാക്കുമെന്ന് കമ്പനി സൂചന നൽകി. മൈക്രോസോഫ്റ്റിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 25 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം എഐയിൽ കൂടുതൽ പണം നിക്ഷേപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നുമാണ് തിരഞ്ഞെടുത്തവർക്ക് സ്വയം ആനുകൂല്യങ്ങളോടെ പുറത്തുപോകാൻ നിർദേശം നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഇമെയിലുകള്‍ ജീവനക്കാർക്ക് അയക്കും. ഡിസംബർ ആദ്യ ആഴ്ച വരെ തീരുമാനം എടുക്കാൻ ജീവനക്കാർക്ക് അവസരമുണ്ടാകും. അതേസമയം ഡേറ്റാ സെന്ററുകൾ, മാർക്കറ്റിങ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്ടം സംഭവിക്കില്ല. 2026ൽ മൈക്രോസോഫ്റ്റിന്റെ ഭാഗത്ത്നിന്നുമുള്ള ജീവനക്കാർക്കുള്ള രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതിയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ഏപ്രിലിൽ മൈക്രോസോഫ്റ്റ് യുഎസ് ജീവനക്കാരിൽ ഏഴ് ശതമാനം പേർക്ക് വിആർഎസ് പദ്ധതി നടപ്പിലാക്കിയിരുന്നു. 2026 ജൂൺ അവസാനം മൈക്രോസോഫ്റ്റിൽ 2,23,000 ജീവനക്കാരുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button