അന്തർദേശീയം

ഇറാൻ–യുഎസ് സമാധാന ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്ക് ശ്രമങ്ങൾക്ക് തുടക്കത്തിൽതന്നെ തിരിച്ചടി

ടെഹ്റാൻ : ഇറാൻ–യുഎസ് സമാധാന ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്ക് ശ്രമങ്ങൾക്ക് തുടക്കത്തിൽതന്നെ തിരിച്ചടി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാനിൽ സന്ദർശനം നടത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനോട് നിലപാട് ആവർത്തിച്ച് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം ആണവ സമ്പുഷ്ടീകരണ പദ്ധതികളെ കുറിച്ചും ചർച്ചയിൽ ഇറാൻ നിലപാട് വ്യക്തമാക്കി.

“ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും ഇറാനിൽ നിന്ന് നീക്കം ചെയ്യില്ല. ഇറാന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി നിറവേറ്റുന്നതുവരെ അമേരിക്കയുമായി ചർച്ചകൾ ഉണ്ടാകില്ലെന്നും” ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്സിൽ കുറിച്ചു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഏഴ് വ്യവസ്ഥകളാണ് കഴിഞ്ഞ മാസം ഇറാൻ മുന്നോട്ടു വച്ചത്. എന്നാൽ ഇത് അമേരിക്കൻ പ്രസിഡന്റ് തള്ളിയിരുന്നു. തുറമുഖങ്ങൾക്കെതിരായ ഉപരോധം അവസാനിപ്പിക്കുക, എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button