ടെക്നോളജിമാൾട്ടാ വാർത്തകൾ
റൊവലട്ട് ആപ്പിൽ സാങ്കേതിക തകരാർ; നിരവധി സേവനങ്ങൾ തടസ്സപ്പെട്ടു

ഫിൻടെക് കമ്പനിയായ റൊവലട്ടിന്റെ സേവനങ്ങൾ തടസ്സപ്പെട്ടതായി കമ്പനി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റെഡ്ഡിറ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിന്റെ വിവിധ ഫീച്ചറുകൾ ലഭ്യമല്ലെന്നും, തകരാർ പരിഹരിക്കാൻ എൻജിനീയറിങ് വിഭാഗം സജീവമായി പ്രവർത്തിച്ചുവരികയാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
മാൾട്ടയിലെ നിരവധി ഉപയോക്താക്കൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. സേവനങ്ങൾ പൂർണ്ണ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും ഉപയോക്താക്കളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും കമ്പനി വ്യക്തമാക്കി.
എതൊക്കെ സേവനങ്ങളാണ് തടസ്സപ്പെട്ടതെന്നോ, സേവനം എപ്പോഴാണ് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്നോ ഉള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.



