യൂറോപ്യൻ യൂണിയൻ വാർത്തകൾ

അന്താരാഷ്ട്ര ജലപാതകളിൽ ടോളും ഫീസും ഈടാക്കുന്നതിനെതിരെ “നോ ഫീസ് നോ ടോൾസ്” പ്രഖ്യാപനവുമായി ഇയു

ബ്രസൽസ് : അന്താരാഷ്ട്ര ജലപാതകളിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോളും ഫീസും ഈടാക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ 60 രാജ്യങ്ങളുടെ കൂട്ടായ്മ. ഹോര്‍മുസ് കടലിടുക്കിൽ ഇറാന്റെ നീക്കത്തെ പ്രതിരോധിക്കാനാണ് നീക്കം.

യുറോപ്യൻ യൂണിയനിലെ മുഴുവൻ രാജ്യങ്ങളും കൂടാതെ ഓസ്‌ട്രേലിയ, ജപ്പാൻ, യുകെ, കാനഡ, സിംഗപ്പൂർ തുടങ്ങിയ 33 രാജ്യങ്ങളും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. “നോ ഫീസ്, നോ ടോൾസ്” ആഗോള പ്രഖ്യാപനം പുറപ്പെടുവിക്കുന്നതായി ഇയു വിദേശകാര്യ നയമേധാവി കജാ കല്ലാസ് എക്സിൽ കുറിച്ചു.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച കടൽ നിയമങ്ങൾ പ്രകാരം അന്താരാഷ്ട്ര കടലിടുക്കുകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തെ തടസപ്പെടുത്തുന്നതും ഫീസ് ഈടാക്കുന്നതും നിയമപരമല്ലെന്നും വാദിക്കുന്നു.

കൂട്ടായ ആവശ്യം പുറത്തുവന്നതോടെ ഇറാൻ പ്രതികരിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്ന് വ്യക്തമാക്കി. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, ആസ്തികൾ മരവിപ്പിച്ചത് ഒഴിവാക്കുക എന്നിവ ഉൾപ്പെടെ തങ്ങൾ നേരത്തെ യു എസിന് മുന്നിൽ വെച്ച ഉപാധികൾ ഇറാൻ ഉയര്‍ത്തി കാട്ടി. ഇറാൻ മുന്നോട്ടു വെച്ച ഉപാധികളിൽ ചര്‍ച്ചകൾ ഇല്ലാതെ അനിശ്ചതത്വം തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ അഞ്ചിൽ ഒന്ന് അതായത് 20 ശതമാനം കടന്നു പോകുന്നത് ഹോര്‍മുസ് വഴിയാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ ലോകത്തിലെ മിക്ക രാജ്യങ്ങളും ഇന്ധന പ്രതിസന്ധിയും വിലക്കയറ്റ ഭീഷണിയും നേരിടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button