അന്തർദേശീയം

ഹോർമുസ് പ്രതിസന്ധി; ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച ചർച്ച

മസ്കറ്റ് : ഹോർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനും ​ഗൾഫ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച ചർച്ച നടക്കും. ഒമാനിലെ സലാലയിൽ വെച്ചാണ് ചർച്ച നടക്കുക. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്കൊപ്പം ഇറാഖ് സംഘവും പങ്കെടുക്കും.

ഇറാനെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഹോർമുസിലൂടെയുള്ള കപ്പൽ ​ഗതാ​ഗതവും സുരക്ഷയുമാണ് ചർച്ചയിലെ പ്രധാന വിഷയം. ചർച്ചയിലൂടെ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.

ഇറാൻ എണ്ണ ടാങ്കറുകൾക്ക്​ നേരെയുള്ള അമേരിക്കയുടെ ആക്രമണവും ഹോർമുസ്​ കടക്കാൻ ശ്രമിച്ച ടാങ്കറുകൾക്ക്​ നേരെ ഇറാൻ ആക്രമണവും ഹോർമുസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഒരാഴ്ചയായി ഹോർമുസ്​ വഴി കപ്പൽ ഗതാഗതം നാമമാത്രമായി കുറഞ്ഞിരുന്നു. ഇതിനിടെയാണ്​ വീണ്ടും ചർച്ചക്ക്​ സാധ്യത തെളിഞ്ഞത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button