അന്തർദേശീയം

ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു

വാഷിങ്ടണ്‍ ഡിസി : ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോഴത്തെ യുദ്ധം അധികകാലം നീണ്ടു നില്‍ക്കാനിടയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഫണ്ടുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയില്‍ നിന്നുള്ള ഉപരോധം നേരിടേണ്ടി വരുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. അതിനിടെ, ഇറാനിലെ ഇസ്രയേലിന്റെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.

അതിനിടെ ഹോര്‍മുസില്‍ സൗദിയുടെ എണ്ണക്കപ്പല്‍ ആക്രമിച്ച ഇറാന്റെ നടപടിയെ അപലപിച്ച് ഖത്തറും യുഎഇയും സൗദി അറേബ്യയും. ഇന്നലെ ഇറാന്‍ എണ്ണക്കപ്പലിനു നേരെ നടത്തിയ ആക്രമത്തില്‍ രണ്ട് നാവികര്‍ കൊല്ലലെട്ടിരുന്നു. ഹോര്‍മുസില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇതുവരെ 56 കപ്പലുകളെ ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (പിജിഎസ്എ) കരിമ്പട്ടികയില്‍ പെടുത്തി.

അതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് എണ്ണ ടാങ്കറുകള്‍ മൈനുകള്‍ ഇടിച്ച് പ്രവര്‍ത്തനരഹിതമായതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

അതേസമയം, കല്യാണ വീട്ടിലെ ആക്രമണത്തില്‍ യുഎസിനെതിരെ ഇറാന്‍ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയെ സമീപിക്കും. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരു കുട്ടിയുള്‍ടെ നാലുപേര്‍ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button