മാൾട്ടാ വാർത്തകൾ

പേസ്‌വില്ലയിലെ സീവ്യൂ അപ്പാർട്ട്‌മെന്റിൽ വിള്ളൽ; താമസക്കാരെ ഒഴിപ്പിച്ചു

കെട്ടിടത്തിന്റെ അപകടാവസ്ഥയും അറ്റകുറ്റപ്പണികൾ നടത്താത്തതും കണക്കിലെടുത്ത് പേസ്‌വില്ലയിലെ ‘സീവ്യൂ അപ്പാർട്ട്‌മെന്റിൽ’ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ ‘ബർഗർ കിംഗ്’ പ്രവർത്തിക്കുന്ന ഈ പ്രധാന കെട്ടിടത്തിന്റെ മുൻഭാഗത്ത് മുകളിൽ നിന്ന് താഴേക്ക് വലിയ രീതിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

കെട്ടിടം വാസയോഗ്യമല്ലെന്ന് പ്രൊഫസർ അലക്സ് ടോർപിയാനോ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റി (BCA) അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. മുൻപ് നടത്തിയ പരിശോധനകളിൽ ഉടനടി അപകടസാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഉടമകൾ അടിയന്തിരമായി നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ ഒരു വർഷമായി അറ്റകുറ്റപ്പണികൾ നടക്കാത്തതും ഡ്രെയിനേജ് പൈപ്പുകളിൽ നിന്നുള്ള ചോർച്ചയും കെട്ടിടത്തിന്റെ പ്ലംബിംഗ് ഷാഫ്റ്റുകളെ സാരമായി ബാധിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി. സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമല്ല, മറിച്ച് കെട്ടിട ഉടമകളുടെ കൃത്യമായ പരിപാലനമില്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൺസ്ട്രക്ഷൻ അതോറിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button