യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഹംഗറിയില്‍ പ്രസിഡന്‍റിനെ പുറത്താക്കാന്‍ നീക്കം; ഭരണഘടന ഭേദഗതി പാസാക്കി പുതിയ സര്‍ക്കാര്‍

ബുഡാപെസ്റ്റ് : ഹംഗറി പ്രസിഡന്‍റ് തമാസ് സുലിയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി പാസാക്കി പീറ്റർ മഗ്യാർ സർക്കാർ. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി പീറ്റർ മഗ്യാർ വ്യക്തമാക്കി.

ഭരണകൂടത്തെ അടിമുടി പരിഷ്കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് പീറ്റർ മഗ്യാർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. നീണ്ട പതിനാറ് വർഷം ഭരണത്തിലിരുന്ന വിക്ടർ ഓർബനിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് ടിസ പാർട്ടി ഭരണം പിടിച്ചെടുത്തത്. തുടർന്നാണ് ഓർബന്റെ രാഷ്ട്രീയ നിയമനങ്ങളെയും സ്വാധീനങ്ങളെയും റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി. വിക്ടർ ഓർബന്റെ വിശ്വസ്തനായിരുന്ന തമാസ് സുലിയോക്കിനെ പുറത്താക്കാനുള്ള നടപടിയും ഇതിന്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തൽ.

പ്രസിഡന്റിനെ പുറത്താക്കുന്നതിന് പുറമെ, പാർലമെന്റ് അംഗങ്ങൾക്ക് പരമാവധി 12 വർഷത്തെ കാലാവധി നിശ്ചയിക്കാനും ഭേദഗതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഭേദഗതിയിൽ പ്രസിഡന്റ് ഒപ്പുവെച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തെ സമയാണ് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പിടാൻ സുൽയോക്കിന് നൽകിയിരിക്കുന്നത്.

199 അംഗ പാർലമെന്റിൽ 141 സീറ്റുകൾ നേടി ടിസ പാർടി മെയിൽ അധികാരത്തിലെത്തിയത്. അഭിഭാഷകനായ പീറ്റർ മഗ്യാർ ഫിദേസ്‌ പാർടി നേതാവായിരുന്നു. ഓർബന്റെ അഴിമതിക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ ശബ്ദമുയർത്തി 2024-ലാണ് അദ്ദേഹം തീസ്സ പാർടി രൂപീകരിച്ചത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button