എല്ലാവർക്കും നന്ദി, വീട്ടിലേക്ക് മടങ്ങുന്നു’- വൈകകാരിക കുറിപ്പുമായി സഞ്ജു സാംസൺ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി ബാറ്റര്‍ സഞ്ജു സാംസണുണ്ടായിരുന്നത്.
എന്നാല്‍ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി താരത്തിന് അവസരം ലഭിച്ചില്ല, ഇതോടെ നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു.
സതാംപ്ടണിലെ ആദ്യ ട്വന്റി20യില്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കോഹ് ലി, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ രണ്ടാം ട്വന്റി20 മുതല്‍ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുല്‍ ത്രിപാഠി ഉള്‍പ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും.
ഇന്ത്യന്‍ ടീം ജേഴ്സിയില്‍ ബാറ്റുമായി നില്ക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്ക്കും നന്ദി, സഞ്ജു ഫോട്ടോയോടപ്പം കുറിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്ബ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജുവിന്റെ ചിത്രമായിരുന്നു.
അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി 42 പന്തില്‍ 77 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിനൊത്ത് ഉയരാനായില്ല. ആദ്യ പന്തില്‍ 30 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ ധാരാളിത്തവും സഞ്ജുവിന് വിലങ്ങുതടിയാവുന്നു. കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്ന നാല് പേരാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായുള്ള വിക്കറ്റ് കീപ്പര്‍മാര്‍.
അതേസമയം, വെന്‍ഡീസിനെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം പിടിച്ചിട്ടുണ്ട് ജൂലൈ 22 മുതല്‍ 27 വരെ നടക്കുന്ന ഏകദിന പമ്ബരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്കിയപ്പോള് റിതുരാജ് ഗെയ്ക്ക്വാാദിനും സൂര്യ കുമാര്‍ യാദവിനും ടീമില്‍ ഇടം കിട്ടിയിട്ടുണ്ട്. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീം വെസ്റ്റ്ഡീസില്‍ കളിക്കുക.